മുംബൈ: കാന്തിവാലി വെസ്റ്റിലെ ന്യൂ ലിങ്ക് റോഡിന് സമീപമുള്ള ന്യൂവിൻസ് ഹോസ്പിറ്റലിൽ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് 1.48-ഓടെയായിരുന്നു സംഭവം. നാല് പേർക്ക് പരിക്കേറ്റു.
അഗ്നിരക്ഷാസേനയും ലോക്കൽ പൊലീസും ആംബുലൻസും ഉടൻ സ്ഥലത്തെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. 2.05-ഓടെ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ആശുപത്രി കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള ഇലക്ട്രിക് വയറിംഗ്-ഇൻസ്റ്റലേഷൻ, സെൻട്രലൈസ്ഡ് എസി യൂണിറ്റ് കംപ്രസർ എന്നിവയിൽ നിന്നുമാണ് തീ പടർന്നത്.
സ്വാധിൻ മുഖി, രാജ്ദേവ്, നരേന്ദ്ര മുര്യ, സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്.