ഇടുക്കി; കാലവർഷം എത്താനിരിക്കെ ഇടുക്കി ജില്ലാ ഭരണകൂടം ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി, ഇരട്ടയാർ ഡാമുകളിലെ സൈറന്റെ ട്രയൽ റൺ വൈകാതെ നടത്തുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് വ്യക്തമാക്കി.
30-ന് രാവിലെ 11 മണിയോടെയാകും ഇരു ഡാമുകളിലെയും സൈറണിന്റെ ട്രയൽ റൺ നടത്തുക. സാങ്കേതിക തകാരാറുകൾ പരിശോധിക്കുകയാണ് ലക്ഷ്യമെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കളക്ടർ വ്യക്തമാക്കി.