വാഷിംഗ്ടൺ: മുതിർന്ന റിപ്പബ്ലിക്കൻ സെനറ്റർ ജോൺ മക്കെയ്ൻ അന്തരിച്ചു. 81 വയസായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 2008 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബരാക് ഒബാമയ്ക്കെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.
നിലവിൽ സെനറ്റ് ആൻഡ് സർവീസസ് കമ്മിറ്റി ചെയർമാനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. എട്ടുതവണ സെനറ്ററായിട്ടുണ്ട്. വിയറ്റ്നാം യുദ്ധകാലത്ത് ഫൈറ്റർ പൈലറ്റായിരുന്നു. അഞ്ചുവർഷം യുദ്ധത്തടവുകാരനായിരുന്നു.
മക്കെയ്ന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു.