ന്യൂഡല്‍ഹി: കേരളത്തിലുണ്ടായ പ്രളയക്കെടുതി കണക്കിലെടുത്ത് നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി പ്രത്യക്ഷനികുതി ബോര്‍ഡ് നീട്ടി. ഇത് പ്രകാരം സെപ്തംബര്‍ 15 വരെ ഇതിനുള്ള കാലാവധി നീട്ടിയിട്ടുണ്ട്. ഓഗസ്ത് 31 ആയിരുന്നു അവസാന തിയതിയായി നിശ്ചയിച്ചിരുന്നത്. കേരളത്തിന് മാത്രമാണ് ഇളവുള്ളത്.