ന്യൂഡല്‍ഹി: ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് തുടങ്ങുന്നതിനുള്ള ചെലവ് കേന്ദ്രമന്ത്രിസഭ പുതുക്കി നിശ്ചയിച്ചു. 800കോടിയില്‍ നിന്ന് 1435 കോടിയായാണ് പദ്ധതി ചെലവ് ഉയര്‍ത്തിയത്. ഇതില്‍ 400 കോടി സാങ്കേതിക സംവിധാനവുമായി ബന്ധപ്പെട്ട ചെലവുകളാണ്. സെപ്തംബര്‍ ഒന്ന് മുതലാണ് പോസ്റ്റ് പെയ്മെന്റ് ബാങ്കിന്റെ ശാഖകളില്‍ സേവനം ലഭ്യമായി തുടങ്ങുന്നത്. ഡിസംബറോടെ രാജ്യത്തുള്ള എല്ലാ പോസ്റ്റോഫീസുകളിലും സേവനം ലഭ്യമാകും. 1.55 ലക്ഷം തപാല്‍ ഓഫീസുകളാണ് രാജ്യത്തുള്ളത്. ബാങ്കിംഗ് സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് പെയ്മെന്റ് ബാങ്കുകള്‍ ആരംഭിക്കുന്നത്.