തിരുവനന്തപുരം: സ്കൂളുകളിലെ ഓണപ്പരീക്ഷ ഒഴിവാക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും ഒഴിവാക്കി അര്‍ധവാര്‍ഷികപ്പരീക്ഷ നടത്തുക, ഓണപ്പരീക്ഷയുടെ സമയത്ത് ക്ലാസ് നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാകും പരിഗണിക്കുന്നത്. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും. സംസ്ഥാന സ്കൂള്‍ കലോത്സവ തിയതിയുടേയും വേദിയുടേയും കാര്യത്തിലും ഇന്ന് ചേരുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ ധാരണയുണ്ടാകും.