ന്യൂഡൽഹി ; വാർത്തകളിൽ ഇനി ദളിതനില്ല പകരം ഷെഡ്യൂൾഡ് കാസ്റ്റ് മാത്രം.ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റേതാണ് പുതിയ തീരുമാനം.
ആഗസ്റ്റ് 7 ന് ബോംബെ ഹൈക്കോടതി കേന്ദ്ര സർക്കാരിനു നൽകിയ നിർദേശമനുസരിച്ചാണ് പുതിയ തീരുമാനം.
സർക്കാർ രേഖകളിലും,സർട്ടിഫിക്കറ്റുകളിലും ദളിതൻ എന്ന വിശേഷണത്തിനു പകരം, ഷെഡ്യൂൾഡ് കാസ്റ്റ് എന്ന് തന്നെ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.ഭരണഘടന അനുശാസിക്കുന്ന സമത്വത്തിൽ ഉറച്ചു നിന്നുള്ള വിശേഷണമാണ് ഷെഡ്യൂൾഡ് കാസ്റ്റിൽപ്പെട്ടവർക്ക് ലഭിക്കേണ്ടതെന്നും മന്ത്രി രാജ്യവർദ്ധൻ റാത്തോഡ് ചാനലുകൾക്ക് നൽകിയ നിർദേശത്തിൽ സൂചിപ്പിച്ചു.