ശ്രീനഗര്‍: ജമ്മു കശ്മീരിലെ കഠ്വയില് നിന്ന് നൂറ് കോടി രൂപ വില വരുന്ന ഹെറോയിനുമായി നാല് പേര് പിടിയില്‍. നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് ഇവരെ പിടികൂടിയത്. 22.145 കിലോ ഹെറോയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മൂന്ന് പേര് ഹെറോയിന്‍ വില്‍ക്കുവാനും ഒരാള്‍ വാങ്ങാനുമെത്തിയതാണെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.