അഹമ്മദാബാദ് ; വിവാദ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് അറസ്റ്റിൽ. അഭിഭാഷകനെ വ്യാജ നാര്‍ക്കോട്ടിക് കേസില്‍പ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഗുജറാത്ത് സിഐഡിയാണ് സഞ്ജിവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്.
രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ആറ് പേരെയും ഭട്ടിനൊപ്പം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഡിസിപി ആയിരുന്നപ്പോള്‍ അഭിഭാഷകനെ വ്യാജ മയക്കുമരുന്ന് കേസില്‍ പെടുത്താൻ ശ്രമിച്ചുവെന്നാണ് ഭട്ടിനെതിരായ കേസ്. 2015ല്‍ സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിരുന്നു.