ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഭീകരന് കൊല്ലപ്പെട്ടു. പോലീസുകാരനു പരിക്കേല്‍ക്കുകയും ചെയ്തു. അനന്തനാഗിലെ പോലീസ് ചെക്ക് പോസ്റ്റിനു നേരെ വെള്ളിയാഴ്ച രാത്രിയിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ തന്തിറപൊര യാരിപൊറ സ്വദേശിയായ ബിലാല്‍ അഹമ്മദാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേന അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.