തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി എം എം മണി. സംസ്ഥാനം 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് നേരിടുകയാണ്. പ്രളയത്തെ തുടർന്ന് ആറ് പവർഹൗസുകളുടെ പ്രവർത്തനം നിലച്ചു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് നീക്കമെന്നും മന്ത്രി പറഞ്ഞു.
പികെ ശശിക്കെതിരായ ആരോപണത്തിൽ കുറ്റക്കാരനെന്നു കണ്ടാൽ ആരെയും വെറുതെ വിടില്ല. കുറ്റക്കാരനെന്നു കണ്ടെത്തിയാൽ കണ്ടെത്തിയാൽ പാർട്ടി നടപടിയെടുക്കും, അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണം ഉന്നയിച്ച യുവതിക്ക് എപ്പോൾ വേണമെങ്കിലും പൊലീസിനെ സമീപിക്കാമെന്നും മണി പറഞ്ഞു.