ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ 7 പ്രതികളേയും ജയിൽ മോചിതരാക്കാൻ ഗവർണറോട് ആവശ്യപ്പെടുമെന്ന് തമിഴ്നാട് സർക്കാർ. ചെന്നൈയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
പേരറിവാളിന്റെ മോചനത്തിൽ മാത്രമായിരുന്നു കോടതി ഇടപെടൽ ഉണ്ടായിരുന്നത്. എന്നാൽ മറ്റ് 6 പേരേയും കൂടി മോചിപ്പിക്കാനാണ് പളനി സ്വാമി സർക്കാർ ഗവർണറോട് ശുപാർശ ചെയ്യുന്നത്. ഇതു സംബന്ധിച്ച് ഗവർണർക്ക് തീരുമാനമെടുക്കാമെന്ന് നേരത്തേ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
27 വർഷമായി ജയിലിൽ കഴിയുന്ന പ്രതികളെ 2014 ൽ അന്നത്തെ മുഖ്യമന്ത്രി ജയലളിത മോചിപ്പിക്കാൻ തീരുമാനിച്ചുവെങ്കിലും കേന്ദ്ര സർക്കാർ എതിർക്കുകയായിരുന്നു.