മലയാള സിനിമയിലെ കുടംബ നായകൻ ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ. ഒരു സിനിമാക്കാരന് ഒരുക്കിയ ലിയോ തദ്ദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്ന രേഷ്മ രാജന് (ലിച്ചി), കനിഹ എന്നിവരാണ് നായികമാർ. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.
ഇവ പവിത്രൻ, നിഷ സാരംഗ്, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ഇന്നസന്റ്, അലൻസിയർ, ജോജു ജോർജ്, നിയാസ് ബക്കർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അങ്കമാലിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കോഷൻ. കുടുംബ പശ്ചാത്തലത്തിലുള്ള ഹാസ്യ ചിത്രമാണിതെന്നാണ് സൂചന.
https://youtu.be/FpCYtiTGj5E
സുധീര്‍ സുരേന്ദ്രന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം ഈ വര്‍ഷം ക്രിസ്മസിനോ അടുത്ത വര്‍ഷം ആദ്യമോ റിലീസ് ചെയ്യാനാണ് തീരുമാനം. സംവിധായകൻ സിദ്ധിഖിന്റെ വിതരണ കമ്പനിയായ ‘എസ്’ ടാക്കീസ് ആണ് ലോനപ്പന്റെ മാമ്മോദീസ തിയേറ്ററിൽ എത്തിക്കുന്നത്.