പൊലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് അരുണ്‍ ഗോപി. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച താത്പര്യം മറ്റ് ചിലര്‍ ഉള്‍പ്പെട്ട കേസുകളില്‍ എന്തുകൊണ്ട് ഇല്ലാതാകുന്നുവെന്ന് അരുണ്‍ ഗോപി ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അരുണിന്റെ പ്രതികരണം.
അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്,
ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പം നില്‍ക്കണ്ട അവള്‍ക്കൊപ്പം എന്ന ക്യാമ്പയ്ഗ്നുമില്ല… പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനല്‍ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ വീരം കാണിച്ച പോലീസും ഗോവെര്ന്മേന്റും മൗനവൃതത്തില്‍…എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവര്‍ക്കൊപ്പം