പത്തനംതിട്ട: ശനിയാഴ്ചയും ഞായറാഴ്ചയും തുറക്കാതിരുന്ന വില്ലേജ് ഓഫിസ് കളക്ടറെത്തി തുറന്നു. കോന്നി താലൂക്കിലെ കോന്നി താഴം വില്ലേജ് ഓഫിസിലാണ് സംഭവം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവധി ദിവസങ്ങളായ ശനിയും ഞായറും തുറന്നു പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് ഉണ്ടായിട്ടും ഓഫിസ് തുറക്കാന്‍ വില്ലേജ് ഓഫിസര്‍ തയാറായില്ല. മറ്റ് ജീവനക്കാരും എത്തിയിരുന്നില്ല. പിന്നീട് പത്തനംതിട്ട ജില്ല കളക്ടര്‍ പി.ബി.നൂഹ് വില്ലേജ് ഓഫീസറെ ഇവിടേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് കൃത്യമായി സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന കളക്ടറുടെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
IAS PB Nooh
Posted by Jouhar Tgi on Wednesday, September 12, 2018