ന്യൂഡൽഹി: സമ്പൂർണ സമാജത്തെ സംഘടിപ്പിക്കുയാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് മോഹൻ ഭാഗവത്. എല്ലാ മതങ്ങളേയും ഉൾക്കൊളളുന്നതാണ് ഹിന്ദുത്വം. മുസ്ലീങ്ങൾ ഇല്ലെങ്കിൽ ഹിന്ദുരാഷ്ട്രം അർത്ഥ പൂർണമാവില്ലെന്നും സർസംഘചാലക് പറഞ്ഞു.
സമൂഹത്തിന്റെ ഐക്യവും വികാസവുമാണ് ആർഎസ്എസിന്റെ ലക്ഷ്യം. സംഘം രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുന്നു. സർക്കാർ നയങ്ങളിൽ ആർഎസ്എസ് ഇടപെടലില്ല. സ്വയംസേവകർക്ക് അവരവരുടേതായ കാഴ്ചപ്പാടുണ്ട്. ദേശീയ താൽപര്യത്തിനനുസരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്.
പരമ വൈഭവമാർന്ന ഭാരതമാണ് ആർഎസ്എസിന്റെ സങ്കൽപ്പം. പ്രതിച്ഛായ ലക്ഷ്യമിട്ടല്ല ആർഎസ്എസ് പ്രവർത്തിക്കുന്നത്. ആർഎസ്എസിന്റേത് ദേശീയതയുടെ കാഴ്ചപ്പാടാണ്. രാഷ്ട്ര നിർമ്മാണത്തിൽ സ്ത്രീകൾക്ക് തുല്യപങ്കുണ്ട്. ജനങ്ങളാണ് പരമാധികാരികൾ. ഭരണഘടനയാണ് അധികാര കേന്ദ്രം.
ഹിന്ദുത്വത്തിന്റെ മൂല്യങ്ങളിൽ നിന്നാണ് ധർമ്മമെന്ന വാക്കിന്റെ ആവിർഭാവം. ധർമ്മം സാർവദേശീകമാണെന്നും സർസംഘചാലക് പറഞ്ഞു. ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന മൂന്ന് ദിവസത്തെ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/janamtelevision/videos/308989233163034/