ലക്നൗ: പാക് ചാരസംഘടനയായ ഐഎസ്ഐക്ക് സുപ്രധാന വിവരങ്ങള്‍ കൈമാറിയ ബിഎസ്എഫ് ജവാനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ അച്യുതാനന്ദ് മിശ്രയെ ആണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
ഹണിട്രാപ്പില്‍ പെടുത്തിയാണ് ഇയാളില്‍ നിന്ന് ഭീകരര്‍ വിവരങ്ങള്‍ ശേഖരിച്ചത്. മാധ്യമപ്രവര്‍ത്തകയെന്ന വ്യാജേന പെണ്‍കുട്ടി ഇയാളുമായി ബന്ധം സ്ഥാപിക്കുകയും, പിന്നീട് വിവരങ്ങള്‍ ചോര്‍ത്തുകയുമായിരുന്നു. പൊലീസ് അക്കാദമി, ആയുധശേഖരണം, യൂണിഫോം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ മിശ്ര കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്.