പത്തനംതിട്ട : വീണാ ജോർജ്ജ് എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് എന്ന് പരിചയപ്പെടുത്തി പതിനഞ്ചോളം പേരിൽ നിന്നും പണം തട്ടിയ യുവാവിനെതിരെ പരാതി. പത്തനംതിട്ട മാലക്കര ആറാട്ടുപുഴ ബിജോ ഭവനിൽ ബിജോ മാത്യുവിനെതിരെയാണ് നിരവധി പേർ പരാതി നൽകിയത്. അടൂർ, തിരുവല്ല , ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പരാതിക്കാർ.
കോന്നി സ്വദേശിയുടെ വിദേശത്തുള്ള കമ്പനിയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു തുക തട്ടിയെടുത്തത്. തുടർന്ന് ഇവർക്ക് വിസയും എൻട്രി പെർമിറ്റും ടിക്കറ്റും നൽകിയെങ്കിലും ഇതെല്ലാം വ്യാജമായിരുന്നു. ഇവരുടെ വീട്ടിൽ അന്വേഷിച്ചപ്പോഴാണ് ഒളിവിലാണെന്ന് അറിയാൻ കഴിഞ്ഞതെന്നും പരാതിയിൽ പറയുന്നു.
https://www.facebook.com/joseyjgp/posts/1903276393085513?__tn__=-R
ആറന്മുള എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് ആണ് എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നും പരാതിയിൽ പറയുന്നു. വിവരങ്ങൾ ചൂണ്ടിക്കാട്ടി തട്ടിപ്പിനിരയായവരിൽ ഒരാൾ അടൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഇതോടെയാണ് വിവരം പുറത്തെത്തിയത്. ഇയാൾക്കെതിരെ പ്രദേശത്തെ വിവിധ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയതായാണ് റിപ്പോർട്ട്.