തെന്നിന്ത്യൻ സിനിമയിലെ ഇഷ്ട താരങ്ങളായ തൃഷയും വിജയ് സേതുപതിയും ഒന്നിക്കുന്ന ’96’ ഒക്ടോബർ അഞ്ചിന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ഗാനങ്ങളെല്ലാം നേരത്തെ തന്നെ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറിനും വൻ സ്വീകരണം ആണ് ലഭിച്ചത്. ഒരു റിയലിസ്റ്റിക് റൊമാന്റിക് ഡ്രാമ ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് വിജയ് സേതുപതി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൃഷയ്ക്കും വിജയ സേതുപതിക്കുമൊപ്പം ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സി പ്രേം കുമാർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മദ്രാസ് എന്റർപ്രൈസസിന്റെ ബാനറിൽ നന്ദഗോപാൽ ആണ്. ഗോവിന്ദ് വസന്ത ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. എൻ ഷണ്മുഖ സുന്ദരം , മഹേന്ദിരൻ ജയരാജ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് വേണ്ടി മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
സ്ട്രെയിറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.