തിരുവനന്തപുരം ; കന്യാസ്ത്രീകളുടെ സമരം സിപിഎം വിരുദ്ധർ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചത് തുറന്ന് കാട്ടാനാണ് താൻ ചില അഭിപ്രായപ്രകടനങ്ങൾ നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കഴിഞ്ഞ ദിവസം വരെ സമരത്തെ തള്ളിപ്പറഞ്ഞ കോടിയേരി ജനരോഷം ശക്തമായതിനെ തുടർന്ന് ഒറ്റദിവസം കൊണ്ടാണ് തന്റെ നയം തിരുത്തിയത്.
ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത് പ്രതിഷേധ പരിപാടികൾ കണ്ടല്ല,എങ്കിലും കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണ്,കോടിയേരി പറഞ്ഞു.
കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരം രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ കോടിയേരി പറഞ്ഞത്.