ന്യൂഡൽഹി ; പ്രധാനമന്ത്രിയെ അപമാനിക്കും വിധത്തിൽ സംസാരിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.
രാഹുൽ ഗാന്ധിയിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും,നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അമ്മയ്ക്കൊപ്പം പ്രതിസ്ഥാനത്ത് നില്ക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
റിലയന്‍സ് കമ്പനിയെ ദസോള്‍ട്ട് ഏവിയേഷന്‍ തങ്ങളുടെ പങ്കാളിയാക്കിയത് 2012 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ്.10 വര്‍ഷമായി മുടങ്ങിക്കിടന്ന കരാര്‍ പൂര്‍ത്തിയാക്കിയത് മോദിയാണ്.
ചൈനയേയും,പാകിസ്ഥാനേയും സഹായിക്കാനാണ് കരാറിന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ രാഹുൽ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.