ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍ പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയുടെ പായ്വഞ്ചി കണ്ടെത്തി. ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് അദ്ദേഹം ഇപ്പോള്‍. പി-8ഐ വിമാനമാണ് പായ്വഞ്ചി കണ്ടെത്തിയത്. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് കാറ്റടിക്കുന്നത്. അടിയന്തര മരുന്നുകള്‍, ഭക്ഷണം എന്നിവ പായ്വഞ്ചിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകളും ഓസ്ട്രേലിയന്‍ പ്രതിരോധവകുപ്പും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. പായ് വഞ്ചിയുടെ തൂണ് ഒടിഞ്ഞ് അഭിലാഷിന്റെ മുതുകിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് മത്സരം ആരംഭിച്ചത്. കനത്ത കാറ്റിലും തിരമാലയിലും പെട്ട് പായ്വഞ്ചി തകരുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 പേരാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നത്. ആദ്യമായി പായ്വഞ്ചിയില് കടലിലൂടെ ലോകം ചുറ്റിയ സര് റോബിന് നോക്സ് ജോണ്‍സ്റ്റണിന്റെ ഐതിഹാസിക യാത്രയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്.