ന്യൂഡല്‍ഹി: വിമാനങ്ങളിലേതിന് സമാനമായി ട്രെയിനുകളിലും ബ്ലാക് ബോക്സുള്ള സ്മാര്‍ട് കോച്ചുകള്‍ വരുന്നു. ഇതിന്റെ ഭാഗമായി റായിബറേലിയിലെ ഫാക്ടറിയില്‍ 100 കോച്ചുകള്‍ സജ്ജമായി. വിമാനങ്ങളില്‍ അപകട കാരണം കണ്ടെത്താനാണ് ബ്ലാക് ബോക്സുകള്‍ ഉപയോഗിക്കുന്നതെങ്കില്‍, ട്രെയിനുകളിലെ ബ്ലാക് ബോക്സ് അപകട സാധ്യത കൂടി കണ്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് വിവരം കൈമാറാനുള്ള സാങ്കേതിക വിദ്യയുള്ളതാണ്. താപ വ്യതിയാനും കൊണ്ട് കേബിളുകള്‍ തകരാറിലാകാനുള്ള സാധ്യതയടക്കം ഈ ബ്ലാക് ബോക്സ് കണ്ടെത്തും.
സാധാരണ കോച്ചുകളെക്കാള്‍ ഭാരവും ശബ്ദവും സ്മാര്‍ട്ട് കോച്ചുകള്‍ക്ക് കുറവാണ്. കോച്ചുകളുടെ തല്‍സ്ഥിതി ഉള്‍പ്പെടെ ശാസ്ത്രീയമായി രേഖപ്പെടുത്തി യാത്രക്കാരെ അറിയിക്കുന്നതിനുള്ള സംവിധാനം സ്മാര്‍ട് കോച്ചുകളിലുണ്ടാകും. പാളങ്ങളുടെ കാര്യക്ഷത തിരിച്ചറിയാന്‍ കോച്ചുകളുടെ ചക്രങ്ങളില്‍ പ്രത്യേക സെന്‍സര്‍ സംവിധാനമുണ്ട്. ഇതിനായി പ്രത്യേക കംപ്യൂട്ടര്‍ സംവിധാനവും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഓരോ സ്ഥലത്തും റെയില്‍വേ ഒരുക്കുന്ന സൗകര്യങ്ങള്‍, സുരക്ഷ മുന്‍കരുതലുകള്‍ എന്നിവ മോണിറ്ററില്‍ കാണാം. യാത്രക്കാര്‍ക്ക് സീറ്റുകളില്‍ ഇരുന്നു കൊണ്ട് തന്നെ ഗാര്‍ഡുമായി സംസാരിക്കാം. വൈ-ഫൈ ഹോട്ട് പോട്ട് സംവിധാനവും കോച്ചുകളില്‍ ലഭ്യമാണ്. ശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കിയുള്ളതാണ് ഈ കോച്ചുകള്‍.