റാഞ്ചി ; രണ്ട് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട ഭീകരനടക്കം നാല് കമ്മ്യൂണിസ്റ്റ് ഭീകരർ പിടിയിൽ. ജാര്‍ഖണ്ഡിലെ പാലമുവിൽ നിന്നാണ് ഇവര്‍ പിടിയിലായത്. നിരോധിച്ച സംഘടനയായ ത്രിതിയ പ്രസ്തുതി കമ്മിറ്റിയുടെ അംഗങ്ങളാണ് പിടിയിലായവർ.
സര്‍ക്കാര്‍ തലയ്ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ച ഗുഡ്ഡു യാദവും പിടിയിലായവരിൽ ഉള്‍പ്പെടും. ഗുഡ്ഡു യാദവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാവോയിസ്റ്റ് അംഗവുമായിരുന്നു. നിരവധി കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്