കൊച്ചി ; കോൺഗ്രസിന്റെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് താൻ ചാരക്കേസിൽ ഇരയായതെന്ന് നമ്പി നാരായണൻ . എന്നാൽ സി പി എം ഈ കേസ് രാഷ്ട്രീയ നേട്ടത്തിനായി ആയുധമാക്കി.എറണാകുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇതൊരു കള്ളക്കേസാണെന്ന് വ്യക്തമായിട്ടും രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് സിപിഎം ഈ കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ടത്.കേസിലെ രാഷ്ട്രീയ,പൊലീസ് ഇടപെടലുകളെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു.കരുണാകരനെ കുടുക്കാൻ കോൺഗ്രസുകാർ തയ്യാറാക്കിയ കെണിയിൽ തന്നെയും പെടുത്തുകയായിരുന്നു.അത് എന്തിനു വേണ്ടിയായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല.
ഇരുണ്ട ഒരു കാലത്തിലൂടെ യാത്ര ചെയ്ത തനിക്ക് 24 വർഷത്തിനു ശേഷം നീതി ലഭിച്ചതിൽ സന്തോഷമുണ്ട്.അധികാരമോഹം മൂത്തവരാണ് നിരപരാധികളെ ഇത്തരത്തിൽ കുടുക്കുന്നതെന്നും അദ്ദേഹം, പറഞ്ഞു.