ന്യൂഡൽഹി: റാഫേൽ ഇടപാടിൽ അപാകതകളില്ലെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. രണ്ട് സർക്കാരുകൾ തമ്മിലുള്ള കരാറാണിത്. കരാർ വേളയിൽ താൻ അധികാരത്തിലുണ്ടായിരുന്നില്ല.എന്നാൽ വ്യക്തമായ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് കരാർ.
ഇത് സംബന്ധിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഏറെ വിലമതിക്കേണ്ടതാണ്. വ്യാവസായിക ബന്ധമല്ല, തന്ത്രപ്രധാനമായ ബന്ധമാണ് ഇന്ത്യയുമായി നിലനിർത്തുന്നതെന്നും ഇമ്മാനുവേൽ മാക്രോൺ കൂട്ടിച്ചേർത്തു.