Defence

ലോകമറിഞ്ഞ ഇന്ത്യയുടെ കരുത്ത് ; പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ സർജ്ജിക്കൽ സ്ട്രൈക്ക് , കൂടുതൽ ദൃശ്യങ്ങൾ പുറത്തു വിട്ടു

ഉറി ആക്രമണത്തിനു ഇന്ത്യ പലിശ ചേർത്ത് പാകിസ്ഥാനു നൽകിയ മറുപടി. പാക് മണ്ണിൽ ഇരച്ചു കയറി ഇന്ത്യൻ സേന നടത്തിയ സംഹാരതാണ്ഡവം. ഒറ്റ സർജ്ജിക്കൽ സ്ട്രൈക്കോടെ പാകിസ്ഥാൻ മാത്രമല്ല ലോകമൊട്ടാകെ അറിഞ്ഞു ഇന്ത്യയുടെ കരുത്ത്.

രണ്ടാം വാർഷികം ആകുമ്പോഴും സർജ്ജിക്കൽ സ്ട്രൈക്കിനെ കുറിച്ചുള്ള ചർച്ചകൾ പ്രതിരോധ വകുപ്പുകളിൽ സജീവമാണ്.

അതിർത്തി കടന്ന് പാകിസ്ഥാന്റെ ഭീകരക്യാമ്പുകൾ തകർത്തെറിഞ്ഞ ഇന്ത്യൻ സേനയുടെ ധീരോജ്ജ്വലമായ ദൗത്യം സർജ്ജിക്കൽ സ്ട്രൈക്കിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ സേന വീണ്ടും പുറത്തുവിട്ടു.

പാക് അധീന കശ്മീരിൽ കടന്നാണ് അന്ന് ഇന്ത്യൻ സേന ഭീകര കേന്ദ്രങ്ങൾ തകർത്തത്.19 പേരടങ്ങുന്ന സംഘത്തിന് മേജർ മൈക് ടാംഗോ ആയിരുന്നു നേതൃത്വം നൽകിയത്.വളരെ രഹസ്യമായി ഇന്ത്യ ആസൂത്രണം ചെയ്ത സർജ്ജിക്കൽ സ്ട്രൈക്കിൽ നാലോളം പാക് ഭീകര ക്യാമ്പുകളാണ് തകർത്തത്.

പാകിസ്ഥാൻ അത്യാധുനികം എന്ന് അവകാശപ്പെട്ട സകല വാർത്താവിനിമയ മാർഗങ്ങളും തകർത്തെറിഞ്ഞ് ,പാകിസ്ഥാനിൽ ഇരുട്ട് പടർത്തിയായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ രംഗപ്രവേശം. പ്രതിരോധ വകുപ്പായ ഡി ആർ ഡി ഒ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു പാകിസ്ഥാന്റെ ടിപിഎസ്–77 റഡാറുകളും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഇന്ത്യൻ സേന തകർത്തത്. ഇതിനായി ഇന്ത്യൻ സേനയും,ഡി ആർ ഡി ഒ യും ചേർന്ന് വികസിപ്പിച്ചെടുത്ത സംയുക്ത എന്ന ഇലക്ട്രോണിക് വാർഫയർ സിസ്റ്റമാണ് ഉപയോഗിച്ചത്.

സാധാരണയായി മൂന്ന് കാര്യങ്ങൾക്കാണ് സംയുക്ത പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യൻ സേനയുടെ ആശയവിനിമയത്തിനും, ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കാനും,. ശത്രുക്കളുടെ റഡാർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തകർക്കാനും.

സർജ്ജിക്കൽ സ്ട്രൈക്കിനു മുൻപ് പാകിസ്ഥാന്റെ എല്ലാ റഡാർ സംവിധാനങ്ങളും ഇന്ത്യ ബ്ലോക്ക് ചെയ്തിരുന്നു.എന്നാൽ ഇത് മനസ്സിലാക്കാൻ പാക് സേനയ്ക്കോ,ഭീകരർക്കോ കഴിഞ്ഞില്ല. ലോ,മീഡിയം,ഹൈ ബാൻഡ് ഫ്രീക്വൻസികളിൽ പ്രവർത്തിക്കുന്ന സംയുക്തയുടെ 145 സിസ്റ്റങ്ങളാണ് ഇന്ത്യൻ സേനയുടെ പക്കലുള്ളത്.

സർജ്ജിക്കൽ സ്ട്രൈക്കിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങളെ വിളിച്ചറിയിക്കും മുൻപെ പാകിസ്ഥാനെ അറിയിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു . സർജിക്കൽ സ്ട്രൈക്ക് പൂർത്തിയാക്കിയ ശേഷം ആദ്യം അറിയിക്കേണ്ടത് പാകിസ്ഥാനെയാണെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. ഇത് ഉന്നത സൈനികോദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു.

അക്രമണം പൂർത്തിയാക്കിയശേഷം രാവിലെ 11 മണി മുതൽ പാകിസ്ഥാനിലേക്ക് വിളിച്ചിരുന്നു.എന്നാൽ ഭയം കൊണ്ടാകാം അവർ ഫോൺ എടുത്തില്ല.സംഭവങ്ങൾ അവർ നേരത്തെ അറിഞ്ഞിട്ടുണ്ടാകും.

പാക് സൈന്യത്തെയാണ് പിന്നീട് വിവരങ്ങൾ വിളിച്ചറിയിച്ചത്. മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാനാണ് പാക് സൈനികരോട് ആവശ്യപ്പെട്ടതെന്നും മോദി പറഞ്ഞിരുന്നു.

സർജ്ജിക്കൽ സ്ട്രൈക്കിനെ എതിർത്തോ,അപലപിച്ചോ മറ്റ് ലോകരാജ്യങ്ങൾ എത്തിയിരുന്നില്ലായെന്നതും ഇന്ത്യയുടെ നേട്ടമായിരുന്നു.

 

 

 

7K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close