മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്ക്കല് നിന്ന് യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് വീണ പെണ്‍കുട്ടി സഹയാത്രക്കാരന്റെ സമയോചിതമായ ഇടപെടലില്‍ രക്ഷപെട്ടു. മുംബൈയിലെ താനെ ജില്ലയിലെ ദിവയില്‍ താമസിക്കുന്ന 17കാരിയായ പെണ്‍കുട്ടിയാണ് ട്രാക്കിലേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഘോട്കോപര് സ്റ്റേഷനും വിക്രോളി സ്റ്റേഷനും ഇടയില്‍ വച്ചായിരുന്നു സംഭവം.
പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചു കൊണ്ട് ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടെ കൈപുറത്തേക്കിടാന് ശ്രമിച്ചതോടെയാണ് നിയന്ത്രണം വിട്ട് താഴേക്ക് വീണത്. എന്നാല്‍ ഉടന്‍ തന്നെ അടുത്ത് നിന്നിരുന്ന യാത്രക്കാര്‍ യുവതിയുടെ ടീഷര്‍ട്ടില്‍ പിടിച്ച് ട്രെയിനിനുള്ളിലേക്ക് കയറ്റുകയായിരുന്നു. ഈ സമയം തൊട്ടടുത്ത പാളത്തിലൂടെ മറ്റൊരു ട്രെയിന്‍ ആ സമയം കടന്നു പോകുന്നുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
To all the people traveling by Mumbai local trains, be careful while you stand on the footpath. pic.twitter.com/qkDthV1CEJ
— Ninjaaaa with AAAA (@SecretNinjaaaa) October 3, 2018