വിവാഹദിവസം പൂക്കളുമായി വിവാഹ വസ്ത്രം അണിഞ്ഞ് അവളെത്തിയത് ഒരു കല്ലറയ്‌ക്ക് മുന്നിലേക്കായിരുന്നു.മാസങ്ങൾക്ക് മുൻപ് തന്നെ വിട്ടുപോയ തന്റെ പ്രിയപ്പെട്ടവനെ സാങ്കൽപ്പിക വിവാഹത്തിലൂടെ സ്വന്തമാക്കാൻ.
കഴിഞ്ഞ മാസം 29 നായിരുന്നു അഗ്നിശമനസേനയിൽ വോളണ്ടിയറായി ജോലിചെയ്തിരുന്ന കെന്റൽ ജയിംസിന്റെയും,ജസീക്കയുടെയും വിവഹം നിശ്ചയിച്ചിരുന്നത്.
എന്നാൽ പത്ത് മാസങ്ങൾക്ക് മുൻപ് നടന്ന വാഹനാപകടത്തിൽ കെന്റൽ കൊല്ലപ്പെട്ടു.എന്നാൽ കെന്റലിനെ ഭർത്താവായി തന്നെ കാണാനായിരുന്നു ജസീക്കയുടെ തീരുമാനം.അവളുടെ ഈ തീരുമാനത്തിന് ബന്ധുക്കളും സുഹൃത്തുക്കളും പൂര്‍ണ പിന്തുണയാണ് നല്‍കിയത്.
ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്ന ദിവസം കെന്റൽ ആഗ്രഹിച്ചതു പോലെ തൂ വെള്ള നിറത്തിലെ വിവാഹ വസ്ത്രങ്ങളണിഞ്ഞ്,കൈയ്യിൽ പൂക്കളുമേന്തി ജസീക്ക എത്തി തന്റെ പ്രിയതമന്റെ കല്ലറയ്‌ക്കടുത്തേക്ക്.
വരന്‍റെ അഭാവത്തില്‍ ചടങ്ങുകള്‍ നടത്താനും ഫോട്ടോഷൂട്ട് നടത്താനും കെന്‍റല്‍ ഉപയോഗിച്ചിരുന്ന യൂണിഫോം, ഹെല്‍മറ്റ്, ബൂട്ട്‌സ് എന്നിവയെല്ലാം കെന്‍റലിന്‍റെ മാതാപിതാക്കള്‍ തായാറാക്കി വച്ചിരുന്നു.
പൂക്കൾ കെന്റലിന്റെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിച്ച് കല്ലറയിൽ കെട്ടിപിടിച്ച് കരയുന്ന ചിത്രം നൊമ്പരത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
















