സൗഹൃദ ഫുട്ബോൾ; ചൈനയെ സമനിലയിൽ തളച്ച് ഇന്ത്യ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സൗഹൃദ ഫുട്ബോൾ; ചൈനയെ സമനിലയിൽ തളച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2018, 07:41 pm IST
Facebook
Twitter
WhatsAppTelegram

സുഷോ: ശക്തമായ പ്രതിരോധ നിരയുടെ പിൻബലത്തിൽ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ഒരുക്കത്തിന്റെ ഭാഗമായുള്ള സൗഹൃദ മത്സരത്തിൽ ചൈനയെ സമനിലയിൽ തളച്ച് ഇന്ത്യ. നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.

മലയാളി താരം അനസ് എടത്തൊടികയുടെ അസാന്നിധ്യം മാറ്റി നിർത്തിയാൽ ശക്തമായ ആദ്യ ഇലവനെ ആണ് ഇന്ത്യൻ കോച്ച് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ചൈനക്കെതിരെ കളത്തിൽ ഇറക്കിയത് .

മുംബൈ സിറ്റി ഡിഫൻഡർ സുബഷീഷ് ബോസ് പിൻനിരയിൽ ക്യാപ്റ്റൻ സന്ദേഷ് ജിങ്കനൊപ്പം അണിനിരന്നപ്പോൾ മിഡ്‌ഫീൽഡിൽ അനിരുധ് താപയും പ്രോനായ് ഹാൾഡറും മുൻനിരയിൽ സുനിൽ ഛേത്രി, ജെജെ ലാൽപെക്‌ളൂവ എന്നിവരും കളത്തിലിറങ്ങി.

ആദ്യ മിനിറ്റുകളിൽ ഒന്നിനു പുറകേ മറ്റൊന്നായി ചൈനീസ് മുൻനിര ഇന്ത്യൻ ഗോൾവലക്കു നേരെ ആക്രമണത്തിന് മുതിർന്നെങ്കിലും 13-ാം മിനുറ്റിൽ ഇന്ത്യ ആതിധേയരുടെ പ്രതിരോധനിരയെ നടുക്കി . താപയുടെ പാസിൽ റൈറ്റ് ബാക് പ്രീതം കോട്ടൽ ഉതിർത്ത ശക്തിയേറിയ ഷോട്ട് ഗോൾകീപ്പർ യാൻ ജുൻലിംഗ് തടുത്തു .

ആദ്യ പകുതിയുടെ മധ്യത്തിൽ ഗാവോ ലിനിന്റെ ഗോൾവലക്കു നേരേ തൊടുത്ത ഷോട്ട് തന്റെ ടീമിന്റെ ആദ്യ ഗോൾ നേടൂമെന്ന് തോന്നിപ്പിച്ചെങ്കിലും ഗുർപ്രീതിന്റെ കാലുകൾ ഉപയോഗിച്ചുള്ള സേവ് കാണികളിൽ ആവേശം പടർത്തി .

രണ്ടാം പകുതിയിൽ ഗോൾ ഉറപ്പാക്കാൻ മർസെല്ലോ ലിപി നാല് മാറ്റങ്ങൾ ആണ് വരുത്തിയത് . യു ദബാവോ ക്ക് പകരം ഷിയാവോ ഷീ ഇറങ്ങിയതോടെ ചൈനയുടെ ആക്രമണം ശക്തമായി .

ചൈനയുടെ മുന്നേറ്റങ്ങൾ രണ്ടു തവണയാണ് ഇന്ത്യയുടെ ഗോൾപോസ്റ്റ് നടുക്കിയത്. കൗണ്ടർ അറ്റാക്കിലൂടെ ഇന്ത്യ ചൈനയെ വിറപ്പിച്ചെങ്കിലും ഗോൾ നേടാനായില്ല . എക്സ്ട്രാ ടൈമിൽ നിഖിൽ പൂജാരിയുടെ ക്രോസിൽ ഫാറൂഖ് ചൗധരി ജനലിങ്ങിന്റെ ഗോൾവലക്ക് പ്രഹരം ഏല്പിക്കാൻ നോക്കിയെങ്കിലും ഒരു മികച്ച സേവിലൂടെ ഗോൾകീപ്പർ തന്റെ ടീമിനെ രക്ഷിച്ചു .

ഇന്ത്യയുടെ പ്രതിരോധം തകർക്കാൻ ചൈനീസ് പട കഷ്ടപ്പെടുന്ന കാഴ്ച ഇന്ത്യൻ ആരാധകർക്ക് ആവേശം പടർന്നിരിക്കണം. പന്ത് കൈവശം വക്കാൻ ചൈന മിടുക്ക് കാട്ടിയെങ്കിലും ഇന്ത്യയുടെ ഗുർപ്രീത് അടക്കം ഉള്ള പിൻനിരയുടെ മനഃസാന്നിധ്യവും ജാഗ്രതയും പ്രശംസാവഹമായിരുന്നു.

ജിങ്കൻ – സുഭാശിഷ് എന്നിവരുടെ അസാധ്യ കൂട്ടുകെട്ട് ചൈനീസ് മുൻനിരയെ തളച്ചപ്പോൾ ഗുർപ്രീത് സിംഗ് വളരെ മികച്ച ഗോൾകീപ്പിങ് പ്രകടനം കാഴ്ച വച്ചു. മിഡ്‌ഫീൽഡിൽ പ്രോനായ് ഹാൾഡറിന്റെ കഠിനാധ്വാനം ചൈനയുടെ ആക്രമണം രണ്ട് വിങ്ങിലേക്ക് മാത്രമായി ഒതുങ്ങി .

ക്യാപ്റ്റൻ സ്ഥാനം ആദ്യമായി വഹിച്ച സന്ദേശ് ജിങ്കൻ കോച്ചിന്റെ തീരുമാനത്തെ ശരി വക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ടീം അംഗങ്ങൾക്ക് നിരന്തരം പ്രചോദനം നൽകുകയും പിൻനിരയിലെ തന്റെ റോൾ അസാമാന്യ കഴിവോടെ നിർവഹിക്കുകയും ചെയ്ത് ജിങ്കൻ തന്റെ ടീമിന് ഒരു മികച്ച ഫലം ഉറപ്പാക്കി.

Share402
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies