സന്നിധാനം: ആചാര ലംഘനത്തിനുള്ള നീക്കവുമായി സിപിഎം. വനിതാ മാദ്ധ്യമ പ്രവർത്തകരെയെങ്കിലും സന്നിധാനത്ത് എത്തിച്ച് ആചാരലംഘനം ഉറപ്പാക്കാനാണ് സിപിഎം- പോലീസ് ശ്രമം. ആചാര ലംഘന നീക്കത്തിനെതിരെ ഭക്തരും ഹൈന്ദവ സംഘടനകളും കടുത്ത പ്രതിഷേധത്തിലാണ്.
സന്നിധാനത്ത് വിരിവെച്ച മലയാളികളായ തീർത്ഥാടകരോട് ഒഴിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടു.
അതേസമയം, വൻ പ്രതിഷേധത്തെ തുടർന്ന് മല ചവിട്ടാനെത്തിയ 46കാരിയായ മാദ്ധ്യമപ്രവർത്തക തിരിച്ചിറങ്ങി. പോലീസ് സംരക്ഷണയിൽ ആചാരം ലംഘിച്ച് മല ചവിട്ടിയ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജിനെ ഭക്തർ മരക്കൂട്ടത്ത് തടയുകയായിരുന്നു. തുടർന്ന് മലയിറങ്ങിയ ഇവരെ പമ്പ പോലീസ് സ്റ്റേഷനിലെത്തിച്ചു. കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാനാണ് മടങ്ങിയതെന്ന് ഇവർ പ്രതികരിച്ചു.