ഡബ്യുസിസി അംഗങ്ങള്‍ക്ക് തങ്ങളുടെ നിലപാടുകളുടെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് പാര്‍വ്വതി.
ബോളീവുഡില്‍ സ്ത്രീകള്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് മുന്നോട്ടു വരുന്നുണ്ട്. പക്ഷേ ഈ തുറന്നുപറച്ചില്‍ കൊണ്ട് തങ്ങളുടെ അവസരങ്ങള്ന നഷ്ടമാകുന്നില്ല. അവര്‍ക്ക് ജോലി നഷ്ടപ്പെടില്ലെന്ന ഉറപ്പ് നല്‍കുന്നുണ്ട്.
പക്ഷേ കേരളത്തിലെ അവസ്ഥ അങ്ങനെയല്ല. ഡബ്യുസിസി അംഗങ്ങളായ ഞങ്ങള്‍ക്ക് എല്ലാവര്ക്കും അലസരങ്ങള് നിഷേധിക്കപ്പെടുകയാണ്.
ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാസംഘങ്ങളായി മാറിക്കെണ്ടിരിക്കുകയാണ്. എതിര്‍ത്തു സംസാരിച്ചാല്‍ എന്തും സംഭവിക്കാം എന്നതിനാല്‍ ഞങ്ങളും ഞങ്ങളുടെ വീട്ടുകാരും ഭയന്നാണ് കഴിയുന്നത്. ഞങ്ങളോട് സംസാരിക്കുന്നതില്‍ നിന്നു പോലും മറ്റുള്ളവര്‍ക്ക് വിലക്കുണ്ട്.
എനിക്ക് ഇപ്പോള്‍ ആകെ ഒരു അവസരമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ എന്റെ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. അങ്ങനെ ഉള്ളപ്പോള്‍ അണ് എനിക്ക് ഒരു അവസരം മാത്രം ലഭിച്ചിരിക്കുന്നത്. പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാനം ആണ് കേരളം എന്നത് വെറും പൊള്ളയായ അവകാശവാദമാണെന്നും പാര്‍വ്വതി അഭിപ്രായപ്പെട്ടു.