പ്രേക്ഷകരെ കുടു കുടെ ചിരിപ്പിക്കാന്‍ ഡാകിനി വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
സുഡാനി ഫ്രം നൈജീരിയ ഫെയിം സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മായന്‍ (ചെമ്പന്‍ വിനോദ്) എന്ന അധോലോകനായകനെ തകര്‍ക്കാന്‍ ഉള്ള ഒരു സംഘത്തിന്റെ പ്രയത്നങ്ങള്‍ വളരെ രസകരമായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.
വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ആണ് വിതരണം. സുരാജ് വെഞ്ഞാറന്മൂട്, അലന്‍സിയര്‍, ഇന്ദ്രന്‍സ് കൂടാതെ പൗളി വല്സന്, സേതുലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് രാഹുല്‍ റിജി നായരാണ്. സംഗീതം രാഹുല്‍ രാജ്