Movie

ദിലീപ് കാവ്യാമാധവന്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്

അമ്പതാം വയസ്സില്‍ വീണ്ടും അച്ഛനായി ദിലീപ്. വിജയദശമി ദിവസമായ വെള്ളിയാഴ്ചയാണ് 36 കാരിയായ കാവ്യ പെണ്‍കുഞ്ഞിനു ജന്മം നല്കിയത്. ഇനി മീനാക്ഷിക്കു കൂട്ടായി കുഞ്ഞനുജത്തിയുണ്ടാകും.

തന്റെ കുടുംബത്തില്‍ ഒരു പുതിയ അതിഥി എത്തിയ വിവരം ദിലീപ് തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പേജില്‍ കുറിച്ചത്. അമ്മയു കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നും എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണം എന്നും പോസ്റ്റില്‍ പറയുന്നു.

ഏറെ നാളത്തെ ഗോസിപ്പിനു ശേഷം 2016 യിലാണ് കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട താരജോഡി വിവാഹിതരാകുന്നത്. തുടര്‍ന്ന് നടിയെ ആക്രമിച്ച് കേസില്‍ ദിലീപ് ജയിലിലാകുകയായിരുന്നു.

ഈ വിഷയത്തില്‍ സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും കഴിഞ്ഞ ദിവസം ദിലീപ് രാജി വെച്ചിരുന്നു.

2 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close