എ.ആര്. മുരുകദോസ് സംവിധാനം ചെയ്ത് കലാനിധിമാരന് നിര്‍മ്മിക്കുന്ന വിജയുടെ പുതിയ ആക്ഷന്‍ – ത്രില്ലര്‍ ചലച്ചിത്രമാണ് സര്‍ക്കാര്‍. വിജയ്, കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എ.ആര്. റഹ്മാനാണ്.
ചിത്രത്തിന്റെ റ്റീസര്‍ പുറത്തിറങ്ങി. 1 മിനിറ്റ് 33 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന റ്റീസര്‍ ആണ് പുറത്തിറങ്ങിയത്. വിജയ് ഒരു കോര്‍പ്പറേറ്റ് ക്രിമിനലായാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.
വിജയ്യുടെ 62-ാമത്തെ ചലച്ചിത്രമാണിത്. 2018 ജനുവരിയില്‍ നിര്‍മ്മാണം ആരംഭിച്ച സര്‍ക്കാര്‍, നവംബര്‍ 7 ദീപാവലിക്ക് റിലീസ് ചെയ്യും.
തുപ്പാക്കി, കത്തി, സ്പൈഡര്‍ എന്നീ ചലച്ചിത്രങ്ങള്‍ക്കുശേഷം എ.ആര്. മുരുകദോസ് സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് സര്‍ക്കാര്‍. അവസാനം പുറത്തിറങ്ങിയ രണ്ട് ചലച്ചിത്രങ്ങളിലും വിജയ് ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.വിജയുടെ 62 ാമത്തെ ചിത്രമായതിനാല്‍ വിജയ് 62 എന്നാണ് ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. പിന്നീട് സര്‍ക്കാര്‍ എന്ന് മാറ്റുകയായിരുന്നു.
കലി, അങ്കമാലി ഡയറീസ്, സോളോ എന്നീ ചലച്ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന ഗിരീഷ് ഗംഗാധരനാണ് സര്‍ക്കാരിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് എ. ശ്രീകര്‍ പ്രസാദ്.