ഏറെ നാളായി ആരാധകർ കാത്തിരുന്നതാണ് ആ വിവാഹം,ദീപിക പദുക്കോൺ- രൺവീർ സിംഗ് വിവാഹം.അതെ ഇപ്പോൾ ആ മംഗല്യത്തിനു നാൾ കുറിച്ചിരിക്കുന്നു.
ഇരുവരും ചേർന്നാണ് വിവാഹ വിവരങ്ങൾ പങ്ക് വച്ചിരിക്കുന്നത്.രണ്ട് പേരുടേയും കുടുംബങ്ങളുടേയും അനുഗ്രഹത്തോടെ നവംബര്‍ 14നും 15 നും വിവാഹ ചടങ്ങുകള്‍ നടക്കുമെന്നാണ് ദീപിക സമൂഹ മാദ്ധ്യമത്തിൽ കൂടി അറിയിച്ചിരിക്കുന്നത്.
വിവാഹ വിവരം പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും,തങ്ങള്‍ക്കൊപ്പം പിന്തുണ നല്കി നിന്നതിനും സ്നേഹത്തിനും എല്ലാവര്ക്കും നന്ദി പറയുന്നതായും ദീപിക പറഞ്ഞു.
ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.നവംബറിൽ വിവാഹം നടക്കുമെന്ന് അടുത്തിടെ അഭ്യൂഹങ്ങളും പരന്നിരുന്നു.ഇപ്പോൾ വിവാഹ തീയതി പുറത്തു വിട്ടെങ്കിലും എവിടെ വച്ചാണെന്ന് വ്യക്തമാക്കിയിട്ടില്ല. ബോളിവുഡ് ആഘോഷമാക്കാനൊരുങ്ങുന്ന താരവിവാഹത്തിന്റെ ബാക്കി വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.