ആപ്പിള്‍ വാച്ച് സീരീസ് 3 ന്യൂജെന്‍ന്റെ കയ്യടി നേടി മുന്നേറുന്നു. വര്‍ക്കൗട്ടുകളുടെ ഏറ്റക്കുറച്ചിലുകളും എത്ര കലോറി കുറഞ്ഞു എന്നുള്ളതും കൃത്യമായി തിട്ടപ്പെടുത്താന്‍ ഈ റിസ്റ്റ് വാച്ചിലൂടെ കഴിയുന്നു. 26,900 ആണ് ഇതിന്റെ വില.
വര്‍ക്കൗട്ട് യന്ത്രങ്ങളില്‍ വാച്ച് ബന്ധിപ്പിച്ചാണ് ഹൃദയമിടിപ്പും പള്‍സ് റേറ്റും കൃതൃമായി അറിയുന്നത്.
വാച്ചിലെ ബ്രത്ത് ആപ്പ് നമ്മുടെ മാനസിക സംഘര്‍ഷങ്ങല്‍ കൃതൃമായി അടയാളപ്പെടുത്താന്‍ ഉപകരിക്കുന്നു. ഓരോരുത്തരുടെയും ശരീരത്തിനാവശ്യമായ വ്യായാമങ്ങളുടെ കൃതൃമായ അളവും ഇതില്‍ രേഖപ്പെടുത്തുന്നു.
ഇതു കൂടാതെ ഫോണിന്റെ ഫീച്ചേഴ്‌സ് മുഴുവനും വാഗ്ദാനം ചെയ്യന്നു എന്നുള്ളതും പ്രത്യേകതയാണ്. വാട്ടര്‍ പ്രൂഫ് ആണെന്നതിനാല്‍ നീന്തല്‍ പോലുള്ള കായികപ്രവര്‍ത്തികള്‍ക്കും കാര്യക്ഷമമായി ഉപയോഗിക്കാം.
ഫോണ്‍ ഉപയോഗിക്കാതെ തന്നെ ആപ്പളിന്റെ സിരി എന്ന ഫീച്ചറിലൂടെ മെസേജുകള്‍ അയയ്‌ക്കാനും ജോഗിങ്ങ് സമയത്ത് ഇഷ്ട സംഗീതം ആസ്വദിക്കാനും സാധിക്കുന്നു.
ഇത്തരം ഗുണങ്ങളുടെ ഒരു നീണ്ട നിര പിന്‍തുണയ്‌ക്കുന്നെങ്കിലും സീരീസ് 3 യും വിമര്‍ശനത്തിനതീതം അല്ല. ബാറ്ററി ലൈഫ് കുറവ് എന്നതാണ് പ്രധാന വിമര്‍ശനം.
മെയില്‍ നോക്കാനും ലേഖനങ്ങള്‍ വായിക്കാനും വാച്ചില്‍ പറ്റില്ല എന്നുള്ളതും ന്യൂനതയാണ്.















