നായകനായും പ്രതിനായകനായും സ്വഭാവനടനായും നാലുപതിറ്റാണ്ടിലേറെ മലയാളസിനിമയില്‍ നിറഞ്ഞു നിന്ന കെ പി ഉമ്മര്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് 17 വര്‍ഷം തികയുന്നു.
മലയാള സിനിമയുടെ സുന്ദരനായ വില്ലനായ ഇദ്ദേഹം 1956 മുതല്‍ 1998 വരെയുള്ള കാലഘട്ടങ്ങളില്‍ മലയാള ചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു.
കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറം എന്ന സ്ഥലത്ത് 1929 ഒക്ടോബര്‍ 11ന് ആണ് കെ.പി. ഉമ്മറിന്റെ ജനനം.
കെ.പി.എ.സി. നാടക ട്രൂപ്പില്‍ നിന്നും 1956യില്‍ രാരിച്ചന്‍ എന്ന പൗരന് എന്ന ചിത്രത്തിലൂടെ ആണ് ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്.
ആദ്യ കാലങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ നിറഞ്ഞു നിന്ന അദ്ദേഹം 1967യില്‍ പി വേണുവിന്റെ ഉദ്യോഗസ്ഥ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.
നിത്യ ഹരിത നായകന് പ്രേം നസീറിന്റെ എതിരാളിയായിട്ടായിരുന്നു കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്. നായകനൊപ്പം സ്ഥാനം കിട്ടിയ വില്ലന്‍ ആയിരുന്നു കെ പി ഉമ്മര്‍.
മുറപ്പേണ്ണിലെ കേശവന് കുട്ടി, കരുണയിലെ ബുദ്ധഭിക്ഷു ഉപഗുപ്തന്, മരത്തിലെ പുയ്യാപ്ല തുടങ്ങിയ സിനിമകളിലെ ക്രൂരകഥാപാത്രങ്ങള്‍ ഉമ്മര്‍ അവിസ്മരണീയമാക്കി. 1965യില്‍ എംടി യുടെ മുറപ്പെണ്ണിലെ അഭിനയത്തിന് ഉമ്മറിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
300 റിലേറെ ചത്രങ്ങളില്‍ വേഷമിട്ട അദ്ദേഹത്തിന്റ അവസാന മലയാളചിത്രം 1998യില്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ് ആണ്.
സംഗീത നാടക അക്കാദമി അവാര്‍ഡ്, തിക്കോടിയന് അവാര്‍ഡ് എന്നീ ബഹുമതികളും ഉമ്മറിനെ തേടി വന്നു. മലയാളസിനിമയ്ക്ക് നല്കിയ മികച്ച സംഭാവനയ്ക്ക് മറുനാടന്‍ മലയാളി സംഘടനയായ സി.ടി.എം.എ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു.
കലയ്ക്കു പുറമെ കായിക ലോകത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. കോഴിക്കോട്ടെ നല്ലൊരു ഫുട്ബോള്‍ കളിക്കാരനായിരുന്നു ഉമ്മര്‍. പ്രസിദ്ധ ഫുട്ബോള്‍ കളിക്കാരന് ഒളിംപ്യന്‍ റഹ്മാന് ഉമ്മറിന്റെ അമ്മാവനായിരുന്നു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 72 ാം വയസ്സില്‍ 2001 ഒക്ടോബര്‍ 29ന് ചെന്നൈയിലെ വിജയ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
ഇമ്പിച്ചമീബീ ഉമ്മറായിരുന്നു ഭാര്യ. മുഹമ്മദ്, റഷീദ്, അഷ്റഫ് എന്നിവരാണ് മക്കള്‍. റഷീദ് ചലച്ചിത്രനടനാണ്.