വിവിധ ഭാഷകളില്‍ സ്ത്രീയായി വേഷപ്പകര്‍ച്ച നടത്തി വിസ്മയിപ്പിച്ച നിരവധി നടന്മാരുണ്ട്. ഇത്തരം കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ മിക്കവാറും ഹിറ്റാകാറുമുണ്ട്. ഇത്തവണ സ്ത്രീ വേഷത്തില്‍ പരീക്ഷണത്തിനെത്തുന്നത് തമിഴില്‍ നിന്നും നടന് വിജയ് സേതുപതിയാണ്.
വേലൈക്കാരന് ശേഷം ഫഹദ് ഫാസില്‍ തമിഴില്‍ അഭിനയിക്കുന്ന സിനിമയാണ് സൂപ്പര്‍ ഡീലക്സ്. ചിത്രത്തില്‍ ശില്പ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.
ചിത്രീകരണത്തിനിടെയിലുള്ള തകര്‍പ്പന്‍ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സംവിധായകന് ത്യാഗരാജന് കുമാരരാജയോടൊപ്പമുള്ള ആദ്യ ദിവസം എന്ന് പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്.
ഫഹദ് ഫാസില്‍ , വിജയ് സേതുപതി എന്നിവര്‍ക്കു പുറമെ രമ്യ കൃഷ്ണന്, സാമന്ത അക്കിനേനി, മിഷ്കിന്, ഭഗവതി, പെരുമാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.