മധുപാല്‍ സംവിധാനം ചെയ്ത് വി സിനിമാസ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യന് നവംബര്‍ 9ന് തിയേറ്ററുകളില്‍ എത്തും. ന്യൂ ജെന്നിനു ഹരമായ ടോവിനോ തോമസാണ് നായകന്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്വ്വഹിച്ചിരിക്കന്നത് ഔസേപ്പച്ചനാണ്. തിരകഥ രചിച്ചിരിക്കുന്നത് ജീവന് ജോബ് തോമസും ക്യാമറ ചലിപ്പിച്ചിരിക്കുന്നത് നൗഷാദ് ഷെറീഫും ആണ്.
ടോവിനോയെക്കൂടാതെ നിമിഷ സഞ്ജയന്, അനു സിത്താര, ശരണ്യ പൊന്‍വണ്ണന്‍, നെടുമുടി വേണു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു.
ഒരു കൊലപാതകവും അനുബന്ധസംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിന്റെ രണ്ടു ഗാനങ്ങള്‍ പുറത്തിറങ്ങി.
സംഗീത സംവിധാനത്തിലെ സ്വാഭാവികമായ ഔസേപ്പച്ചന് ടച്ച് ഈ ചിത്രത്തിലെ ഗാനങ്ങളിലും പ്രകടമാണ്. ഗാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുകയാണ്.