നടന് ടൊവിനോ തോമസിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങുന്നു. ഒരു (കു)സുപ്രസിദ്ധ പയ്യന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പേരിലാണ് നടന്റെ പുസ്തകം എത്തുന്നത്. തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങള്‍ പ്രതിപാദിക്കുന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം.
30 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. ടോവിനോയുടെ യാത്രകള്‍,വായന,ആരാധകര്‍, മതം,രാഷ്ട്രീയം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പുസ്തകത്തില്‍ വിഷയമാക്കിയിരിക്കുന്നു.
മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന് എന്ന ചിത്രത്തിന്റെ പ്രമോഷന് എന്നോണം പുറത്തിറക്കിയ പുസ്തകമാണ് ഇത്. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ടോവിനോ ആണ്. അനു സിത്താരയും നിമിഷ സജ്ജയനുമാണ് നായികമാരായി എത്തുന്നത്. നവംബര്‍ ഒമ്പതിന് ചിത്രം തിയ്യേറ്ററുകളില്‍ എത്തും.