കുവൈറ്റ് സിറ്റി : ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ കുവൈത്ത് സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തിയെന്ന് കുവൈത്ത് മന്ത്രിസഭായോഗം വിലയിരുത്തി.
പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ആണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചത് .
ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹികതൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലും നയതന്ത്ര പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇരു രാജ്യങ്ങളിലും ഓണ്‍ അറൈവല്‍ വിസയ്ക്കുള്ള കരാറിലും ഒപ്പുവച്ചതായും ഷെയ്ഖ് സബാഹ് ഖാലിദ് വ്യക്തമാക്കി. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനം ഉദ്ഘാടനം ചെയ്ത അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പ്രസംഗവും മന്ത്രിസഭാ യോഗം വിലയിരുത്തി.