കുവൈത്ത്: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് സബാഹ് സാലിം നിയമിതനായി.അമീർ ഷെയ്ഖ് മിഷ് അൽ അഹമ്മദ് അൽ സബാഷാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ദീർഘകാലം കുവൈത്ത് വിദേശകാര്യമന്ത്രിയായിരുന്ന ഷെയ്ഖ് മുഹമ്മദ് അൽ സബാഷ് സാലിം മുൻ കുവൈത്ത് അമീർ സബാഹ് സാലിമിന്റെ പുത്രനാണ്.