കുവൈത്ത് സിറ്റി: കേരള പ്രസ് ക്ലബ് കുവൈത്ത് വാർഷിക ജനറൽ ബോഡിയും തെരഞ്ഞെടുപ്പും ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റിൽ നടന്നു. പ്രസിഡന്റ് മുനീർ അഹമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹിക്മത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനിൽ കേളോത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 2024-25 വർഷത്തെ പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. സത്താർ കുന്നിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികൾ : പ്രസിഡന്റ്- സുജിത് സുരേശൻ [ജനം ടി.വി], ജനറല്‍സെക്രട്ടറി- സലിം കോട്ടയില്‍ [മീഡിയവണ്‍], ട്രഷറർ- ശ്രീജിത്ത് [ദേശാഭിമാനി ]. എക്സിക്യൂട്ടീവ് അംഗങ്ങളായി മുനീര്‍ അഹമദ് [വിബ്ജിയോര്‍ ടി.വി], ഹിക്മത്ത് [കൈരളി ടി.വി], അനില്‍ കേളോത്ത് [അമൃത ടി.വി], അസ്സലാം [ഗള്‍ഫ് മാധ്യമം],സത്താര്‍ കുന്നില്‍ [ഇ-ജാലകം], കൃഷ്ണന് കടലുണ്ടി[വീക്ഷണം],അബ്ദുല്‍ മുനീര്‍ [സുപ്രഭാതം], അബുൽറസാഖ് [സത്യം ഓൺലൈൻ], സുനീഷ് വേങ്ങര [കേരള വിഷന്‍] എന്നിവരെയും തെരഞ്ഞെടുത്തു. രഘു പേരാമ്പ്ര [കൈരളി ടി.വി], ഷാജഹാന് കൊയിലാണ്ടി [വിബ്ജിയോര്‍ ടി.വി], ജസീല്‍ ചെങ്ങളാന്‍ [മീഡിയവണ്‍] എന്നിവർ ആശംസകൾ നേർന്നു