കുവൈറ്റ് സിറ്റി : നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുവൈത്ത് മലയാളികള്‍ 16 കോടിയോളം രൂപ നല്കി. കുവൈത്തിലെ ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവകേരള നിര്‍മിതി സമ്മേളനത്തില്‍ തുക അയച്ചതിന്റെ രേഖകള്‍ നോര്‍ക്ക ഡയറക്ടര്‍ രവി പിള്ളയ്ക്ക് കൈമാറി.
അതേസമയം, വലിയൊരു വിഭാഗം പ്രവാസി മലയാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം അയച്ചിട്ടുമുണ്ട്. അടുത്ത ഓഗസ്റ്റ് വരെ ധനശേഖരണം തുടരുമെന്നും തുക സംഭാവന ചെയ്യുവാന്‍ അവസരമുണ്ടായിരിക്കുമെന്നും രവിപിള്ള അറിയിച്ചു. നവകേരള നിര്‍മ്മിതിക്കായുള്ള സംരഭത്തിലേക്ക് സാലറി ചലഞ്ചിലൂടെയും സഹകരിച്ചവര്‍ക്ക് ചടങ്ങില്‍ അദ്ദേഹം നന്ദി അറിയിച്ചു.
പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം എന്‍.അജിത് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ലോക കേരള സഭാ അംഗങ്ങളായ ബാബു ഫ്രാന്‍സിസ്, ശ്രീലാല്‍ മുരളി, വര്‍ഗീസ് പുതുക്കുളങ്ങര, സാം പൈനുംമൂട്, തോമസ് മാത്യു കടവില്‍, ഷറഫുദ്ദീന് കണ്ണേത്ത്, എന്നിവര്‍ സംസാരിച്ചു.