തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ നീതി ലഭിക്കാനായി ഉപവാസ സമരം നടത്തും.സനല്‍ കൊല്ലപ്പെട്ട സ്ഥത്ത് നാളെ രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ ഉപവാസമിരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുമെന്ന് സനല്‍കുമാറിന്റെ ഭാര്യ വിജി പറഞ്ഞു.
സനലിനെ കാറിനു മുന്നിൽ തള്ളിയിട്ട ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.സനൽകുമാർ അപകടത്തിൽ മരിച്ചതാണെന്ന് സ്ഥാപിക്കാൻ നീക്കം നടക്കുന്നതായി ഭാര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അന്വേഷണത്തിൽ കോടതിയുടെ മേൽ നോട്ടം വേണമെന്നും അല്ലെങ്കിൽ കേസ് സിബിഐയെ ഏൽപ്പിക്കണമെന്നും ഭാര്യ വിജി ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വിജി പറഞ്ഞിരുന്നു.