ശബരിമല : അയ്യപ്പഭക്തരോടുള്ള സർക്കാരിന്റെ വെല്ലുവിളി തുടരുന്നു.രാത്രി 11 മണിവരെ മാത്രമേ സന്നിധാനത്ത് അന്നദാനം അനുവദിക്കുകയുള്ളൂ.മാത്രമല്ല എല്ലാ ഹോട്ടലുകളും 11 മണിയോടെ അടയ്ക്കണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.മാത്രമല്ല രാത്രിയിൽ അപ്പം,അരവണ കൗണ്ടറുകളും അടച്ചു പൂട്ടണമെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.ഈ നിയന്ത്രണം ഭക്തർക്ക് പ്രസാദം വാങ്ങുന്നതിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കും.
രാത്രിയിൽ സന്നിധാനത്ത് തങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡിജിപി പറഞ്ഞിരുന്നു.ശബരിമലയിലെ ചടങ്ങുകളെ പോലും ബാധിക്കും വിധത്തിലാണ് സർക്കാരിന്റെ ഉത്തരവും,പൊലീസിന്റെ നിയന്ത്രണങ്ങളുമെന്നത് ഇതിൽ നിന്നും വ്യക്തമാകുന്നു.