സാമൂഹിക മാദ്ധ്യമമായ ഫേസ്ബുക് നിശ്ചലമായി. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ഫേസ്ബുക് പലയിടത്തും നിശ്ചലമായത്. ഫേസ്ബുക്കിലെ പോസ്റ്റുകള്‍ കാണുന്ന സ്ഥലത്ത് പോസ്റ്റുകള്‍ കാണുവാന്‍ സാധിച്ചിരുന്നില്ല. ഡെസ്ക്ടോപ്പിൽ നിന്ന് കയറുന്നവർക്ക് Something went wrong എന്ന സന്ദേശമാണ് എഴുത കാണിച്ചിരുന്നത്. മൊബൈൽ ഉപഭോക്താക്കൾക്കും പ്രശ്നങ്ങളുണ്ടായിരുന്നു.
ആഗോള വ്യാപകമായി ഇത്തരത്തിൽ ഫേസ്ബുക് നിശ്ചലമായതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. അമേരിക്ക, ബ്രസീല്‍, ഓസ്ട്രേലിയ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലും ഇതേ പ്രശ്നം ഉണ്ടായിരുന്നുവെന്ന് ഡൗണ്‍ഡിറ്റക്റ്റര്‍ എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഫേസ്ബുക് നിശ്ചലമായതോടെ വാട്ട്സ്ആപ്പ്, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ സന്ദേശം പ്രചരിക്കാന്‍ തുടങ്ങി. ഇതോടെയാണ് പലരും ഫേസ്ബുക്ക് ന്യൂസ്ഫീഡ് പ്രവര്‍ത്തന രഹിതമായ കാര്യം അറിഞ്ഞത്.