വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. വാട്‌സ്ആപ്പില്‍ പുതിയ വീഡിയോ ഓപ്ഷന്‍ അവതരിപ്പിച്ചു. വീഡിയോ കാണുന്നതിന് ഇനി വാട്‌സ്ആപ്പ് തുറക്കേണ്ടതില്ല. നോട്ടിഫിക്കേഷന്‍ പാനലില്‍ തന്നെ വീഡിയോ കാണാനാകും.
എന്നാല്‍ നോട്ടിഫിക്കേഷന്‍ പാനലില്‍ വരുന്ന വീഡിയോ ഷെയര്‍ ചെയ്യണമെങ്കില്‍ വാട്‌സ്ആപ്പ് തുറക്കേണ്ടി വരും. ഈ സൗകര്യം ആദ്യം പരീക്ഷിക്കുന്നത് ഐഒഎസിലായിരിക്കും.
വീഡിയോ അനാവശ്യമായി ഡൗണ്‍ലോഡ് ചെയ്ത് എംബി നഷ്ടപ്പെടില്ലയെന്നതാണ് ഇതിന്റെ മെച്ചം.















