പത്തനംതിട്ട : ശബരിമലയിൽ പത്തനംതിട്ട ജില്ലാ കലക്ടർ പ്രഖ്യാപിച്ച നിരോധനജ്ഞ ഇന്ന് അവസാനിക്കും.സ്ഥലത്ത് നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം.
സന്നിധാനത്ത് നാമജപം നടത്തുന്നത് പ്രതിഷേധമായി മാറ്റി നിരോധനാജ്ഞ നീട്ടാനാണ് പൊലീസിന്റെ പദ്ധതി.തുലാമാസ പൂജയ്ക്ക് ശേഷം ഇത് നാലാം തവണയാണ് ഇലവുങ്കൽ,നിലയ്ക്കൽ,പമ്പ,സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്